Facebook-ൽ നിങ്ങളുടെ സ്‌റ്റോറിയുടെ സ്വകാര്യതാ ക്രമീകരണം മാറ്റുക

ലിങ്ക് പകർത്തുക
iPhone ആപ്ലിക്കേഷൻ സഹായം
iPad ആപ്ലിക്കേഷൻ സഹായം
Android ആപ്ലിക്കേഷൻ സഹായം
കമ്പ്യുട്ടർ വഴിയുള്ള സഹായം
Facebook Lite ആപ്പ് സഹായം
നിങ്ങളുടെ സ്‌റ്റോറിയിലേക്ക് ചേർക്കുന്ന എന്തും Facebook, Messenger എന്നിവയിൽ ദൃശ്യമാകും, കൂടാതെ രണ്ട് ആപ്പുകളിലുമുള്ള ഒരേ പ്രേക്ഷകരുമായി പങ്കിടുകയും ചെയ്യും.
നിങ്ങളുടെ സ്‌റ്റോറി ആർക്കെല്ലാമൊപ്പമാണ് പങ്കിടുന്നതെന്ന് നിങ്ങൾക്ക് എല്ലായ്‌പ്പോഴും നിയന്ത്രിക്കാനാകും, കൂടാതെ ഈ ക്രമീകരണങ്ങൾ എപ്പോൾ വേണമെങ്കിലും മാറ്റുകയും ചെയ്യാം.

നിങ്ങളുടെ സ്‌റ്റോറി സ്വകാര്യതാ ക്രമീകരണങ്ങൾ മാറ്റുക.

  1. നിങ്ങളുടെ സ്‌റ്റോറിയിൽ പങ്കിടുന്നതിന് ഒരു ഫോട്ടോയോ വീഡിയോയോ ചേർക്കുക.
  2. മുകളിൽ ഇടതുവശത്തുള്ള നിങ്ങളുടെ സ്‌റ്റോറിയ്‌ക്ക് അടുത്തായി, ക്രമീകരണം ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ പ്രേക്ഷകരെ തിരഞ്ഞെടുക്കുക:
    • പൊതുവായത്: നിങ്ങൾ പൊതുവായത് എന്നത് തിരഞ്ഞെടുക്കുകയാണെങ്കിൽ, Messenger-ലോ Facebook-ലോ ഉള്ള ആർക്കും സ്‌റ്റോറി ദൃശ്യമാകും.
    • സുഹൃത്തുക്കൾ: നിങ്ങൾ സുഹൃത്തുക്കൾ എന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ Facebook സുഹൃത്തുക്കൾക്ക് സ്‌റ്റോറി ദൃശ്യമാകും.
    • ഇഷ്‌ടാനുസൃതം: നിങ്ങൾ ഇഷ്‌ടാനുസൃതം എന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ തിരഞ്ഞെടുത്ത ആളുകൾക്ക് മാത്രമേ സ്‌‌റ്റോറി ദൃശ്യമാകൂ.

നിർദ്ദിഷ്‌ട ആളുകളിൽ നിന്ന് നിങ്ങളുടെ സ്‌റ്റോറി മറയ്‌ക്കുക

  1. iOS-ന് അല്ലെങ്കിൽ Android-നുള്ള Facebook ആപ്പ് തുറക്കുക.
  2. സുഹൃത്തുക്കൾ എന്നതിലേക്ക് നിങ്ങളുടെ സ്‌റ്റോറി സ്വകാര്യത മാറ്റുക.
  3. ഇവരിൽ നിന്ന് സ്‌റ്റോറി മറയ്‌ക്കുക ടാപ്പുചെയ്യുക.
  4. നിങ്ങളുടെ സ്‌റ്റോറി ആരിൽ നിന്ന് മറയ്‌ക്കണമെന്ന് തിരഞ്ഞെടുക്കാൻ ടാപ്പുചെയ്യുക.
  5. മുകളിൽ പൂർത്തിയായി അല്ലെങ്കിൽ മടങ്ങുക ടാപ്പുചെയ്യുക, തുടർന്ന് സംരക്ഷിക്കുക ടാപ്പുചെയ്യുക.
നിങ്ങളുടെ നിയന്ത്രിത ലിസ്‌റ്റിൽ ആരെയെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവർക്ക് നിങ്ങളുടെ സ്‌റ്റോറി കാണാനാകില്ല.
കുറിപ്പ്: നിങ്ങളുടെ സ്‌റ്റോറി സ്വകാര്യതാ ക്രമീകരണങ്ങളിൽ വരുത്തുന്ന ഏതൊരു മാറ്റവും, നിങ്ങൾ ഇനി ചേർക്കുന്നവ കൂടാതെ, നിങ്ങളുടെ സ്‌റ്റോറിയിൽ നിലവിലുള്ള എല്ലാ ഫോട്ടോകൾക്കും വീഡിയോകൾക്കും പിന്നീട് ബാധകമാകും. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ ക്രമീകരണം മാറ്റാനാകും.

അതെ
ഇല്ല

Other ways to get help

Chat with Meta AI support assistant
Resolve issues, make changes and get support in real time